മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് കേടായതിനു കേസെടുത്ത നടപടി അവസാനിപ്പിച്ച് പൊലീസ്. കന്റോൺമെന്റ് പൊലീസ് ആണ് കേസ് അവസാനിപ്പിച്ചത്. നാളെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. കേസെടുത്തതിനു പിന്നാലെ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടിരുന്നു. തുടർനടപടി പാടില്ലെന്ന് മുഖ്യമന്ത്രി നിർദ്ദേശിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കേസ് അവസാനിപ്പിച്ചത്.
മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് കേടായതിനു കേസെടുത്ത നടപടി അവസാനിപ്പിച്ച് പൊലീസ്
