ഇന്ത്യന്‍ ബോക്സ് ഓഫീസ് കീഴടക്കി ടോം ഹോളണ്ടിന്റെ ‘സ്പൈഡര്‍മാന്‍: ബ്രാന്റ് ന്യു ഡെ’. ആദ്യ ദിവസം ചിത്രം ഇന്ത്യയില്‍ നിന്നും നേടിയത് 72.44 കോടിയാണ്. നെറ്റ് കളക്ഷന്‍ 60.60 കോടിയാണ്. ചിത്രത്തിന്റെ സംവിധാനം ഡെസ്റ്റിന്‍ ഡാനിയല്‍ ക്രെറ്റണ്‍ ആണ്. അവഞ്ചേഴ്സ്; എന്‍ഡ് ഗെിയം (65 കോടി), അവതാര്‍: ദ വേ ഓഫ് വാട്ടര്‍ (48.75 കോടി) എന്നീ സിനിമകളെയാണ് സ്പൈഡര്‍മാന്‍: ബ്രാന്റ് ന്യു ഡെ പിന്നിലാക്കിയത്. 67.19 കോടി ആദ്യ ദിവസം നേടിയ ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍, ധുരന്ധര്‍, തുടങ്ങിയ വമ്പന്‍ സിനിമകളെയും സ്പൈഡര്‍മാന്‍ പിന്നിലാക്കി. 102.55 കോടിയാണ് രണ്‍വീര്‍ സിങ് ചിത്രം ധുരന്ധര്‍ 2 നേടിയത്. അന്താരാഷ്ട്ര തലത്തില്‍ ഇതിനോടകം തന്നെ 1000 കോടി പിന്നിട്ടിരിക്കുകയാണ് സ്പൈഡര്‍മാന്‍: ബ്രാന്റ് ന്യു ഡെ. കേരളത്തിലും വന്‍ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. 5.5 കോടിയാണ് ചിത്രം ആദ്യ ദിവസം കേരളത്തില്‍ നിന്നും നേടിയത്.
