ആപ്പിള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില ആഗോളതലത്തില്‍ വര്‍ദ്ധിപ്പിച്ചത് ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനുള്ള കാരണം ആപ്പിള്‍ സിഇഒ ടിം കുക്ക് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. മെമ്മറി ഘടകങ്ങളുടെ വിലയിലുണ്ടായ അപ്രതീക്ഷിതമായ വര്‍ദ്ധനവാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകമെന്ന് അദ്ദേഹം അറിയിച്ചു. ആപ്പിളിന്റെ ക്യു3 2026 വരുമാന റിപ്പോര്‍ട്ട് പുറത്തുവിട്ട വേളയിലാണ് കുക്ക് ഇക്കാര്യം വിശദീകരിച്ചത്. മെമ്മറി ഘടകങ്ങളുടെ വിലയിലുണ്ടായ അസാധാരണമായ കുതിച്ചുചാട്ടത്തെ ‘മെമ്മറി പ്രൈസിംഗിലെ 100 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന പ്രളയം’എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഡിആര്‍എഎം, നാന്‍ഡ് സ്റ്റോറേജ് ചിപ്പുകള്‍ എന്നിവയുടെ വിലയിലുണ്ടായ ഭീമമായ വര്‍ദ്ധനവ് കമ്പനിയെ വില കൂട്ടാന്‍ നിര്‍ബന്ധിതമാക്കി. ഇന്ത്യയില്‍ ഐപാഡുകള്‍, മാക് കമ്പ്യൂട്ടറുകള്‍, ആപ്പിള്‍ ടിവി എന്നിവയുടെ വില അടുത്തിടെ വര്‍ദ്ധിച്ചിരുന്നു. വരാനിരിക്കുന്ന ഐഫോണ്‍ 17 മോഡലുകളുടെ വില വര്‍ദ്ധനവും ഉടന്‍ ഉണ്ടായേക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവില്‍ ടിം കുക്ക്
