നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ മികച്ച തിരിച്ചുവരവ് നടത്തി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്. 80.08 കോടി രൂപയുടെ അറ്റലാഭമാണ് ബാങ്ക് രേഖപ്പെടുത്തിയത്. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 81.22 കോടി രൂപയുടെ അറ്റനഷ്ടമായിരുന്നു ബാങ്കിനുണ്ടായിരുന്നത്. ബാങ്കിന്റെ ആകെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 31.5% വര്‍ധിച്ച് 1,346.01 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത് 1,023.37 കോടി രൂപയായിരുന്നു. വായ്പകളില്‍ നിന്നുള്ള പലിശ വരുമാനം 828.23 കോടി രൂപയില്‍ നിന്ന് 1,097.77 കോടി രൂപയായി വര്‍ധിച്ചു. മറ്റ് വരുമാനം 195.14 കോടി രൂപയില്‍ നിന്ന് 248.24 കോടി രൂപയായി ഉയര്‍ന്നു. പ്രവര്‍ത്തന ലാഭം 124.92 കോടി രൂപയില്‍ നിന്ന് മൂന്നിരട്ടിയോളം വര്‍ധിച്ച് 348.98 കോടി രൂപയായി. മൊത്തം നിഷ്‌ക്രിയ ആസ്തി മുന്‍വര്‍ഷത്തെ 7.48 ശതമാനത്തില്‍ നിന്ന് 5.40 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി മുന്‍വര്‍ഷത്തെ 3.77 ശതമാനത്തില്‍ നിന്നും കഴിഞ്ഞ പാദത്തിലെ 1.77 ശതമാനത്തില്‍ നിന്നും ഇടിഞ്ഞ് 0.83 ശതമാനത്തിലേക്ക് താഴേക്കെത്തി.
ഒന്നാം പാദത്തില്‍ മികച്ച തിരിച്ചുവരവ് നടത്തി ഇസാഫ് ബാങ്ക്
