വൈശാഖിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ബിഗ് ബഡ്ജറ്റ് ചിത്രം ‘ഖലീഫ’യിലെ നായികയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ. തെന്നിന്ത്യന്‍ താരം മാളവിക ശര്‍മ്മയാണ് പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്. ചിത്രത്തിലെ ‘അസലായവളേ..’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്തുവിട്ടുകൊണ്ടാണ് മാളവികയെ അണിയറ പ്രവത്തകര്‍ പരിചയപ്പെടുത്തിയത്. ജേക്‌സ് ബിജോയ് സംഗീതം പകര്‍ന്ന് സിദ് ശ്രീറാമും മഖ്ബൂല്‍ മന്‍സൂറും ചേര്‍ന്ന് ആലപിച്ച ഗാനം ഇതിനോടകം 3 മില്യണിലധികം വ്യൂവ്‌സാണ് കരസ്ഥമാക്കിയത്. ഗാനം റീല്‍സുകളിലും വന്‍ ട്രെന്‍ഡിങ് ആയി തുടരുകയാണ്. പതിനായിരത്തോളം റീല്‍സുകള്‍ ഇതിനോടകം തന്നെ പുറത്തിറങ്ങി കൂടാതെ സ്‌പോട്ടിഫൈയിലും ദിവസേന ഒരു ലക്ഷത്തിന് മുകളില്‍ വ്യൂസ് ലഭിക്കുന്നുണ്ട്. ഓണം റിലീസായി 2026 ഓഗസ്റ്റ് 20ന് ചിത്രം തിയറ്ററുകളിലെത്തും. ജിനു എബ്രഹാമിന്റെതാണ് തിരക്കഥ. തെലുങ്ക് ചിത്രം ‘നേല ടിക്കറ്റ്’ലൂടെയാണ് മാളവിക ശര്‍മ്മ അഭിനയ രംഗത്ത് ചുവട് വെക്കുന്നത്. തമിഴ് ചിത്രം ‘കോഫി വിത്ത് കാതല്‍’ലും 2024ല്‍ തെലുങ്ക് ആക്ഷന്‍ ഡ്രാമ ‘ഹരോം ഹര’യിലും സുപ്രധാന വേഷങ്ങളിലെത്തി. മാളവിക ശര്‍മ്മ ഒരു അഭിഭാഷക കൂടിയാണ്.
