ഡോക്ടര്‍ ഡൂം പ്രമേയമുള്ള ഏറ്റവും പുതിയ ടിവിഎസ് റൈഡര്‍ പുറത്തിറക്കി ടിവിഎസ് മോട്ടോര്‍ കമ്പനി. മാര്‍വലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വാഹനത്തിന്റെ നിര്‍മാണം. സൂപ്പര്‍ സ്‌ക്വാഡ് ശ്രേണിയിലെ ഏറ്റവും പുതിയ നീക്കത്തില്‍ പച്ചയില്‍ നിന്ന് തവിട്ടുനിറത്തിലേക്ക് മാറുന്ന മള്‍ട്ടി-ടോണ്‍ ഫിനിഷുള്ള ഒരു പുതിയ സ്പെക്ട്രല്‍ ഗ്രീന്‍ പെയിന്റ് ലഭിക്കുന്നു. ദൈനംദിന ഉപയോഗിക്കാവുന്ന മികച്ച സ്റ്റൈല്‍ തേടുന്നവരെ ആകര്‍ഷിക്ക തക്കവിധമാണ് മോട്ടോര്‍സൈക്കിള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ടിവിഎസിന്റെ 125 സിസി ത്രീ-വാല്‍വ് എഞ്ചിനാണ് നല്‍കുന്നത്, കൂടാതെ 85-ലധികം കണക്റ്റഡ് ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന ബ്രാന്‍ഡിന്റെ കണക്റ്റഡ് റിവേഴ്സ് എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. സ്പെക്ട്രല്‍ ഗ്രീന്‍ നിറത്തിലുള്ള പുതിയ ടിവിഎസ് റൈഡര്‍ സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്‍ അംഗീകൃത ടിവിഎസ് ഡീലര്‍ഷിപ്പുകളില്‍ 95,320 രൂപ വിലയില്‍ ഉടന്‍ ലഭ്യമാകും.
ഡോക്ടര്‍ ഡൂം പുറത്തിറക്കി ടിവിഎസ്
