11 വര്‍ഷം തടവറയില്‍ കഴിഞ്ഞ, രാഷ്ട്രീയ തടവുകാരനായിരുന്ന രൂപേഷ് തടവറയില്‍ വെച്ച് എഴുതിയ നോവലാണ് ‘ബന്ധിതരുടെ ഓര്‍മ്മക്കുറിപ്പുകള്‍.’ സംസ്‌കൃതിയുടെ ഇരുളടഞ്ഞ ഇടമായി കണക്കാക്കപ്പെടുന്ന തടവറകളെ സര്‍ഗ്ഗാത്മകമാക്കി മാറ്റി തീര്‍ത്ത ജയില്‍ എഴുത്തുകളുടെ തുടര്‍ച്ചയായാണ് ഈ നോവല്‍. എഴുത്തുകാരന്റെ രാഷ്ട്രീയ ജീവിതത്തോളം തന്നെ പ്രക്ഷുബ്ധമായിരുന്നു ഈ നോവലിന്റെ നാള്‍വഴികളും. പ്രസിദ്ധീകരണാനുമതി തടയപ്പെട്ട് ഈ നോവല്‍ എഴുത്തുകാരനോടൊപ്പം തടവിലാക്കപ്പെട്ടു. ഭരണകൂടത്തിനെതിരെ എഴുത്തുകളിലൂടെ പ്രതിരോധിക്കുന്നു എന്നാരോപിച്ച് പ്രശസ്ത കവിയെ യു.എ.പി.എ നിയമപ്രകാരം എന്‍.ഐ.എ അറസ്റ്റ് ചെയ്യുന്നതും തുടര്‍ന്നുണ്ടാകുന്ന അദ്ദേഹത്തിന്റെ ജയില്‍ ജീവിതവുമാണ് ബന്ധിതരുടെ ഓര്‍മ്മക്കുറിപ്പുകള്‍. ‘ബന്ധിതരുടെ ഓര്‍മ്മക്കുറിപ്പുകള്‍’. രൂപേഷ്. ഡിസി ബുക്‌സ്. വില 269 രൂപ.
