6 54

കഴുത്തില്‍ നേരിട്ട് പെര്‍ഫ്യൂം അടിക്കുന്ന ശീലം അത്ര നല്ലതല്ലെന്നാണ് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പാത്തോളജി വിഭാഗം ഗവേഷകയായ അന കാനഡാസ്. പെര്‍ഫ്യൂമുകള്‍ നൂറു കണക്കിന് രാസ മിശ്രിതങ്ങളടങ്ങിയവയാണ്. ശരീരത്തിലെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തിന് തടസ്സമാകുന്ന പ്രകൃതിദത്തമോ മനുഷ്യനിര്‍മിതമോ ആയ രാസവസ്തുക്കളാണ് എന്‍ഡോക്രൈന്‍ ഡിസ്റപ്റ്ററുകള്‍ എന്നുപറയുന്നത്. ഇവ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും വന്ധ്യത, ശ്വാസകോശ പ്രശ്‌നങ്ങള്‍, കാന്‍സര്‍ എന്നിവയ്ക്ക് കാരണമാകുമെന്നും ഇതുവ്യക്തമാക്കുന്ന നിരവധി പഠനങ്ങളുണ്ട്. കഴുത്തില്‍ സ്‌പ്രേ ചെയ്യുമ്പോള്‍ അവ എളുപ്പത്തില്‍ ശ്വാസകോശത്തിലെത്തും. കൂടാതെ ശരീരത്തിലെ ഏറ്റവും കൂടുതല്‍ രക്തയോട്ടമുള്ള ഭാഗങ്ങളില്‍ ഒന്നാണ് കഴുത്ത്, ഈ ഭാഗം വളരെ നേര്‍ത്തതുമാണ്, അതിനാല്‍ സുഗന്ധദ്രവ്യങ്ങളും രാസവസ്തുക്കളും ആഴത്തില്‍ വേഗത്തില്‍ ആഗിരണം ചെയ്യപ്പെടാനും നേരിട്ട് രക്തപ്രവാഹത്തില്‍ പ്രവേശിക്കാനും കാരണമാകുമെന്നും അന പറയുന്നു. ഇതുകൂടാതെ കഴുത്തില്‍ നേരിട്ട് പെര്‍ഫ്യൂം പൂശുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. ശരീരത്തിലെ മെറ്റബോളിസത്തെ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ആയതിനാല്‍, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തേയും വലിയ രീതിയില്‍ സ്വാധീനിക്കും. കഴുത്തിലെ മൃദുവായ ചര്‍മത്തില്‍ തിണര്‍പ്പ്, ചുവപ്പ്, കറുത്ത പാടുകള്‍ എന്നിവയ്ക്കും കാരണമായേക്കാം. ഇതിന്റെ ആവര്‍ത്തിച്ചുള്ള ഉപയോഗം അലര്‍ജിക്കും ദീര്‍ഘകാല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള സാധ്യതയും വര്‍ധിപ്പിക്കും.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *