പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിനെതിരെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും രൂക്ഷവിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രി ആർഎസ്എസ് മുഖ്യമന്ത്രിയെപ്പോലെ പെരുമാറുന്നുവെന്ന് നേതാക്കൾ ആരോപിച്ചു. പി എം ശ്രീയുമായി ബന്ധപ്പെട്ട് കേരളം ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് പാർലമെന്റിൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ആദർശ് എം സജി ചൂണ്ടിക്കാട്ടി. എൽ ഡി എഫ് സർക്കാർ അറബിക്കടലിൽ എറിഞ്ഞ പദ്ധതി കെ എം ഷാജി മുങ്ങാംകുഴിയിട്ട് തപ്പിയെടുത്ത് വി ഡി സതീശന് എത്തിച്ചുനൽകുകയാണെന്നും സംസ്ഥാനത്ത് ആർ എസ് എസ് അജണ്ട നടപ്പിലാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് ആരോപിച്ചു. കേരള ജനത കേരളം ഭരിക്കുന്ന സംഘപരിവാർ സർക്കാരിനെ പ്രതിരോധിക്കും. ആർ എസ് എസ് അജണ്ട പാഠ്യപദ്ധതിയുടെ നടപ്പാക്കാൻ ശ്രമിക്കുകയാണ് വി ഡി സതീശൻ. കേരളത്തിലെ മുഖ്യമന്ത്രി ആർ എസ് എസ് മുഖ്യമന്ത്രിയെ പോലെ പെരുമാറുന്നുവെന്നും ആദർശ് എം സജി വിമർശിച്ചു.
പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിനെതിരെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും രൂക്ഷവിമർശനം ഉന്നയിച്ചു
