w 412h 232croprect 1x0x498x281imgid 01khb7gj71pgmmy2akm2nwhv7timgname kochi metro 1770977249505

കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. അറ്റനഷ്ടത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയ കൊച്ചി മെട്രോ വരുമാനത്തിലും പ്രവർത്തന ലാഭത്തിലും മുന്നേറ്റം കൈവരിക്കുകയും ചെയ്തു. കൊച്ചി നഗരവാസികൾ ഈ ഗതാഗത സംവിധാനത്തെ വീണ്ടും നെഞ്ചിലേറ്റുന്നതിന്റെ തെളിവായി കഴിഞ്ഞ വർഷത്തെ പ്രവർത്തന ഫലം. 2025-26 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റനഷ്ടം 2024-25ലെ 430.50 കോടി രൂപയിൽ നിന്ന് 352.49 കോടി രൂപയായി കുറഞ്ഞു. അതസമയം ഇക്കാലയളവിൽ 52.64 കോടി രൂപയുടെ പ്രവർത്തന ലാഭവും നേടി. അതോടെ തുടർച്ചയായ നാലാം വർഷവും പ്രവർത്തന ലാഭം കൈവരിക്കുന്ന മെട്രോയായി കൊച്ചി മെട്രോ മാറി. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പാത കാക്കനാട് സ്മാർട്ട് സിറ്റിയിലേക്കും ഇൻഫോപാർക്കിലേക്കുമുള്ള സർവീസ് ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി ഉയരുകയും പ്രവർത്തന ലാഭം കൂടുതൽ വർധിക്കുകയും ചെയ്യുമെന്ന് മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *