കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ സ്പീക്കർ ഓം ബിർള അംഗീകരിച്ചിട്ടുണ്ടെങ്കിലും പ്രമേയത്തിൽ ചർച്ച നടക്കുന്നത് അടുത്തയാഴ്ച്ചയാണ്. എന്നാൽ കേന്ദ്രത്തിനെതിരായ പ്രതിപക്ഷ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന തീരുമാനവുമായി മായാവതിയുടെ ബിഎസ്പിയും ജഗന് മോഹന് റെഡ്ഡിയുടെ വൈ എസ് ആർ കോണ്ഗ്രസ് പാർട്ടിയും.ഇതോടൊപ്പം മണിപ്പൂർ സംഘർഷം അവസാനിപ്പിക്കാൻ ഇരു വിഭാഗങ്ങളുമായി കേന്ദ്രം ചർച്ച തുടങ്ങി.
പിന്തുണയ്ക്കില്ലെന്ന് ബിഎസ്പിയും വൈഎസ്ആർ കോൺഗ്രസും
