Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും വ്യാപകമായ മഴക്ക് സാധ്യതയെന്നും,മണിക്കൂറില്‍ 55 കിലോ മീറ്റര്‍വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരിൽ കനത്തെ മഴയെ തുടർന്ന് നാല് ദിവസങ്ങൾക്കിടെ 105 വീടുകള്‍ തകർന്നു. വയനാട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയില്‍ മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ 7 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. 58 കുടുംബങ്ങളിലെ 214 പേരെ മാറ്റിപാര്‍പ്പിക്കുകയും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം ഇന്ന് അവിശ്വാസപ്രമേയ നോട്ടിസ് നൽകും

മണിപ്പുർ വിഷയത്തിൽ മറുപടി പറയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നിര്‍ബന്ധിതനാക്കുക എന്ന ലക്ഷ്യവുമായി കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം ഇന്ന് അവിശ്വാസപ്രമേയ നോട്ടിസ് നൽകും. രാവിലെ പ്രതിപക്ഷ നേതൃയോഗം രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേരും.സസ്പെൻഡ് ചെയ്യപ്പെട്ട ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ് പാർലമെന്റ് വളപ്പിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മൈക്ക് തകരാറായ സംഭവത്തിൽ എഫ്ഐആറിട്ട് പൊലീസ്

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക്ക് കേടായതിൽ കേസെടുത്തതിന് വ്യാപക പരിഹാസവും പ്രതിഷേധവും. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രതി പ്രവർത്തിച്ചുവെന്നാണ് എഫ്ഐആറിലുള്ളത്. എന്നാൽ എഫ്ഐആറിൽ ആരെയും പ്രതിയാക്കിയിട്ടില്ല. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്നമുണ്ടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു. ഇന്ന് ഇലട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തും.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 26

*നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം* https://dailynewslive.in/you-too-can-participate-in-the-nostalgic-evergreen-film-awards/ ◾മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷ നീക്കം. പ്രധാനമന്ത്രി വിശദീകരണം നടത്തണമെന്നാണു പ്രതിപക്ഷ ആവശ്യം. എന്നാല്‍ മോദി മിണ്ടില്ലെന്ന നിലപാടിലാണു കേന്ദ്രസര്‍ക്കാര്‍. ഭരണപക്ഷവും പ്രതിപക്ഷവും ബഹളം വച്ചതോടെ പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധമായി. മണിപ്പൂരിനു പകരം കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ലൈംഗിക അതിക്രമത്തെച്ചൊല്ലി ഹ്രസ്വ ചര്‍ച്ചയ്ക്കു ബിജെപി എംപിമാര്‍ നല്‍കിയ നോട്ടീസ് അംഗീകരിക്കാമെന്ന് രാജ്യസഭ അദ്ധ്യക്ഷന്‍ പറഞ്ഞതോടെ പ്രതിപക്ഷ പ്രതിഷേധം ശക്തമായി. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി സുപ്രീംകോടതി

കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി സുപ്രീംകോടതി. മറ്റ്‌ സംസ്ഥാനങ്ങളിൽ കടുത്ത നടപടികൾ സ്വീകരിക്കുന്ന കേന്ദ്ര സർക്കാർ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അത് സ്വീകരിക്കാത്ത് എന്തെന്ന് കോടതി ചോദിച്ചു. നാഗാലാൻഡിലെ സ്ത്രീ സംവരണവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ വിമർശനം.നാഗാലാൻഡിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകണമെന്ന് നാഗാലാൻഡ് സർക്കാരിനോട് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് സംസ്ഥാന സർക്കാർ നടപ്പാക്കിയില്ല. ഈ ഉത്തരവ് പാലിക്കുന്നില്ലെന്ന് കാട്ടിയുള്ള കോടതിയലക്ഷ്യ ഹർജി ഒടുവിൽ സുപ്രീംകോടതിയിലെത്തി. ഇന്ന് ഈ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നവംബര്‍ 26ന് ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിന് വേദിയാവും. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്‍റി 20കളുമാണ് ഓസീസിന്‍റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. ഏകദിന പരമ്പര ഇന്ത്യ വേദിയാവുന്ന ലോകകപ്പിന് മുമ്പും ട്വന്‍റി 20 പരമ്പര ലോകകപ്പിന് ശേഷവുമായിരിക്കും നടക്കുക. 2023 ജനുവരി 15ന് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ഏകദിനം കളിച്ചതാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇതിന് മുമ്പ് നടന്ന […]

Posted inലേറ്റസ്റ്റ്

പൈലറ്റ് വീണു, യാത്രക്കാരി പറപ്പിച്ചു

പൈലറ്റ് ബോധരഹിതനായി വീണപ്പോള്‍ യാത്രക്കാരി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സുരക്ഷിതമായി വിമാനം നിലത്തിറക്കി. 79 കാരനായ പൈലറ്റ് ബോധരഹിതനാകുമ്പോള്‍ 2006 മോഡല്‍ പൈപ്പര്‍ മെറിഡിയന്‍ വിമാനത്തില്‍ രണ്ടു യാത്രക്കാരാണ് ഉണ്ടായിരുന്നത്. യുഎസിലെ മസാച്ചുസെറ്റ്‌സിലെ മാര്‍ത്താസ് വൈന്‍യാര്‍ഡിലാണ് സംഭവം. ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്ററില്‍ നിന്ന് മുന്തിരിത്തോട്ടത്തിലേക്കുള്ള യാത്രക്കിടെയാണ് പൈലറ്റ് കുഴഞ്ഞുവീണത്. ദ്വീപിലെ വിമാനത്താവളത്തിന്റെ റണ്‍വേയ്ക്കു സമീപത്താണു വിമാനം ഇറക്കിയത്. അപ്രതീക്ഷിതമായ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ഇടതു ചിറക് നിലത്തിടിച്ച് ഒടിഞ്ഞു പോയി. വിമാനം ഇടിച്ചിറക്കിയതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. അപകടത്തില്‍പ്പെട്ടവര്‍ […]

Posted inബിസിനസ്സ്

ജ്യോതി ലാബ്സിന് ആദ്യപാദത്തില്‍ 101.6 ശതമാനം വളര്‍ച്ച

മലയാളിയായ എം.പി രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള എഫ്.എം.സി.ജി സ്ഥാപനമായ ജ്യോതി ലാബ്സ് 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 101.6% വളര്‍ച്ചയോടെ 96.25 കോടി രൂപയുടെ സംയോജിത ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തില്‍ 47.43 കോടി രൂപയായിരുന്നു ലാഭം. ആദ്യപാദത്തില്‍ വരുമാനം 15% ശതമാനം വളര്‍ച്ചയോടെ 687 കോടി രൂപയായി. മുന്‍വര്‍ഷം സമാനകാലയളവിലിത് 597.20 കോടി രൂപയായിരുന്നു. പലിശ, നികുതി തുടങ്ങിയ ബാധ്യതകള്‍ക്കു മുമ്പുള്ള ലാഭം മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 59.8 കോടി രൂപയില്‍ നിന്ന് 96% ഉയര്‍ന്ന് […]

Posted inവിനോദം

ദുല്‍ഖര്‍ നായകനായ പ്രണയ ഗാനം ‘ഹീരിയേ’

ദുല്‍ഖര്‍ നായകനായ പ്രണയ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. ‘ഹീരിയേ’ എന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജസ്ലീന്‍ റോയലാണ്. ജസ്‌ലീന്‍ റോയലും അര്‍ജിത് സിങ്ങും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആദിത്യ ശര്‍മ വരികളുമെഴുതിയ ഗാനത്തിന്റെ വീഡിയോയില്‍ ദുല്‍ഖറിനൊപ്പം ജസ്‌ലീന്‍ റോയലും വേഷമിട്ടിരിക്കുന്നു. താനി തന്‍വിറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ശ്വേതാ വെങ്കട്ടാണ് വീഡിയോയുടെ എഡിറ്റിംഗ്. കൗശല്‍ ഷാ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നു. ‘ദിന്‍ഷഗ്‌ന ദാ’, ‘ഖോഗയേ ഹം കഹാന്‍’, ‘ഡിയര്‍ സിന്ദഗി’, ‘സാങ് റഹിയോ’, ‘രഞ്ജ’ തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച […]

Posted inവിനോദം

ഉര്‍വശിയുടെ 700-ാം ചിത്രം ‘അപ്പത്താ’ ട്രെയ്ലര്‍

കരിയറിലെ 700-ാം ചിത്രുമായി നടി ഉര്‍വശി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘അപ്പത്താ’ ആണ് ഉര്‍വശിയുടെ 700-ാം ചിത്രം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രസകരമായ ട്രെയ്ലര്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ജൂലൈ 29ന് ജിയോ സിനിമ പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കയിലന്‍പട്ടി ഗ്രാമത്തില്‍ ജീവിതം മുഴുവന്‍ കഴിച്ചുകൂട്ടിയ അപ്പത്താ എന്നറിയപ്പെടുന്ന കണ്ണമ്മ ആയാണ് ഉര്‍വശി സിനിമയില്‍ വേഷമിടുന്നത്. ചെറുപ്പത്തിലേ ഭര്‍ത്താവിനെ നഷ്ടപ്പെട്ട അവര്‍ മകനെ വളര്‍ത്തുകയും അതേസമയം തന്നെ തന്റെ ബിസിനസ്സില്‍ പ്രശസ്തി നേടുകയും […]