Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എംവി ഗോവിന്ദനെതിരെ മാനനഷ്‌ട കേസുമായി കെപിസിസി പ്രസിഡന്റ്

പോക്സോ കേസിൽ തനിക്കെതിരായ എം വി ഗോവിന്ദന്റെ പരാമർശത്തിൽ നിയമ നടപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മോൻസൻ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് അവിടെ കെ സുധാകരൻ ഉണ്ടായിരുന്നുവെന്ന വാർത്തകളുണ്ടെന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം. എറണാകുളം സിജെഎം കോടതിയിൽ നേരിട്ടെത്തിയാണ് കെ സുധാകരൻ മാനനഷ്ടകേസ് നൽകിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂരില്‍ ഞങ്ങള്‍ സമാധാനം കൊണ്ടുവരുമെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ഗാന്ധി രംഗത്ത് വന്നു. മോദിക്ക് ഞങ്ങളെ എന്തുവേണമെങ്കിലും വിളിക്കാം. ഞങ്ങള്‍ ഇന്ത്യയാണ്. മണിപ്പൂരില്‍ ഞങ്ങള്‍ സമാധാനം കൊണ്ടുവരും. സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീര്‍ തുടയ്ക്കും. ഇന്ത്യയെന്ന ആശയത്തെ മണിപ്പൂരില്‍ വീണ്ടും പടുത്തുയർത്തുമെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 25

*നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം* https://dailynewslive.in/you-too-can-participate-in-the-nostalgic-evergreen-film-awards/ ◾പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അവിശ്വാസ പ്രമേയത്തിനു നീക്കവുമായി പ്രതിപക്ഷ കക്ഷികള്‍. മണിപ്പൂര്‍ വിഷയത്തില്‍ മോദിയെക്കൊണ്ടു മറുപടി പറയിക്കാനുള്ള സമ്മര്‍ദം കടുപ്പിക്കാനാണ് ഈ നീക്കം. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍പോലും അനുവദിക്കാതെ ജനാധിപത്യ രീതികളെയെല്ലാം ഭരണപക്ഷം അട്ടിമറിച്ചെന്നാണു പ്രതിപക്ഷ ആരോപണം. ‘ഇന്ത്യ’ മുന്നണി നേതാക്കളുടെ യോഗത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നത്. ◾പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഇന്നലെ രാത്രി പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. പ്രധാനമന്ത്രി എവിടെ […]

Posted inബിസിനസ്സ്

അഞ്ച് വര്‍ഷത്തിനിടെ എഴുതിത്തള്ളിയത് 10.57 ലക്ഷം കോടി രൂപ!

കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ ബാങ്കുകള്‍ 2,09,144 കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 10.57 ലക്ഷം കോടി രൂപയാണ് ഇത്തരത്തില്‍ ബാങ്കുകള്‍ എഴുതിത്തള്ളിയത്. മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനം കൂടുതലാണ് ഇത്തവണ എഴുതിത്തള്ളിയ തുക. 2022 മാര്‍ച്ചില്‍ 1,74,966 കോടി രൂപയായിരുന്നു എഴുതിത്തള്ളിയത്. ഇത്തവണ 34,178 കോടി കൂടുതലായി 2.09 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. ഇതോടെ മൊത്തം നിഷ്‌ക്രിയ ആസ്തി 10 വര്‍ഷത്തെ താഴ്ന്ന നിരക്കായ 3.9 […]

Posted inടെക്നോളജി

ലോഗോ മാറ്റത്തിലൂടെ മസ്‌ക് ലക്ഷ്യം വയ്ക്കുന്നത് വീ-ചാറ്റ് ?

ട്വിറ്ററിന്റെ ലോഗോ ആയിരുന്ന നീലക്കുരുവിയെ മാറ്റി പകരം എക്‌സ് ‘X’ എന്നാക്കിയതിലൂടെ ഇലോണ്‍ മസ്‌ക് ലക്ഷ്യം വയ്ക്കുന്നത് വീ-ചാറ്റ് പോലൊരു ആപ്പ്. പണ്ട് ഇന്ത്യയിലടക്കം ഏറെ ജനപ്രീതി നേടിയ ഇപ്പോള്‍ നിരോധിക്കപ്പെട്ട സോഷ്യല്‍ മീഡിയ ആപ്പായിരുന്നു വീ-ചാറ്റ്. ചൈനയില്‍ നിലവിലുള്ള ഈ ആപ്പിലൂടെ ഒരേസമയം സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമും പണം കൈമാറ്റവും നടത്താം. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 129 കോടിയാണ് വീ-ചാറ്റിന്റെ ഉപഭോക്താക്കള്‍. എക്‌സ് എന്ന ആപ്പിലൂടെ ഇലോണ്‍ മസ്‌കും വീ-ചാറ്റ് പോലൊരു സേവനം ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. […]

Posted inവിനോദം

‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’യിലെ പുതിയ ഗാനം

രണ്‍വീര്‍ സിംഗ് നായകനാകുന്ന പുതിയ ചിത്രമാണ് ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’. ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക. ജയാ ബച്ചന്‍, ധര്‍മേന്ദ്ര, ശബാന ആസ്മി തുടങ്ങിയവരും ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’യില്‍ വേഷമിടുന്നത്. ‘ധിന്ധോറ ബജേ റേ’ യെന്ന ഗാനം ചിത്രത്തിലേതായി പുറത്തുവിട്ടതാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. കരണ്‍ ജോഹറാണ് ചിത്രത്തിന്റെ സംവിധാനം. ജൂലൈ 28നാണ് ചിത്രത്തിന്റെ റിലീസ്. മാനുഷ് നന്ദനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രണ്‍വിര്‍ സിംഗിന്റെ ചിത്രത്തിനായി പ്രിതത്തിന്റെ സംഗീതത്തില്‍ അമിതാഭ് ബട്ടാചാര്യയുടെ […]

Posted inവിനോദം

‘ജയിലര്‍’ തമിഴ്, മലയാള ചിത്രങ്ങള്‍ ഒരേ ദിവസം തിയറ്ററുകളില്‍!

ഒരേ പേരിലുള്ള രണ്ട് ചിത്രങ്ങള്‍ കൃത്യം ഒരേ ദിവസം തിയറ്ററുകളില്‍. ‘ജയിലര്‍’ എന്ന പേരില്‍ രണ്ട് ചിത്രങ്ങള്‍ ഒരേ ദിവസം തിയറ്ററുകളിലെത്താന്‍ ഒരുങ്ങിയിരിക്കുകയാണ്. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത തമിഴ് ജയിലറും ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത മലയാളം ജയിലറുമാണ് ഒരേ ദിവസം തിയറ്ററുകളില്‍ എത്തുക. ഓഗസ്റ്റ് 10 ആണ് രണ്ട് സിനിമകളുടെയും റിലീസ് തീയതി. ഇതില്‍ തമിഴ് ജയിലറിന്റെ റിലീസ് തീയതി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ജയിലര്‍ എന്ന ടൈറ്റിലിനെച്ചൊല്ലി […]

Posted inഓട്ടോമോട്ടീവ്

അംബാനിക്ക് സുരക്ഷയൊരുക്കാന്‍ 10 കോടിയുടെ ബെന്‍സ്!

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ വാഹന വ്യൂഹത്തിലെ പുതിയ അതിസുരക്ഷാ ബെന്‍സ് ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. അടുത്തിടെ അംബാനിയുടെ വാഹന വ്യൂഹത്തിന്റെ ഭാഗമായ ഈ മെഴ്‌സിഡീസ് ബെന്‍സ് എസ് 680 ഗാര്‍ഡിന് ഏകദേശം 10 കോടി രൂപയാണ് അടിസ്ഥാന വില. സുരക്ഷ സംവിധാനങ്ങള്‍ കൂടുന്നതിന് അനുസരിച്ച് വില വീണ്ടും ഉയരും. നിലവില്‍ ഒരു സാധാരണ പൗരന് സ്വന്തമാക്കാന്‍ സാധിക്കുന്നതില്‍ വച്ച് ഏറ്റവും അധികം സുരക്ഷ നല്‍കുന്ന വാഹനമാണ് എസ് 680 ഗാര്‍ഡ്. വിപിഎഎം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഉമ്മൻചാണ്ടിക്കെതിരെ നടന്നത് വലിയ ഗൂഢാലോചനയാണെന്ന് വിഡി സതീശൻ

ഒരു പുരുഷായുസ്സ് മുഴുവൻ ഉമ്മൻചാണ്ടിയെ വേട്ടയാടി. കാലം അവർക്ക് കണക്ക് നൽകുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഉമ്മൻചാണ്ടിയെ പിന്തുടർന്ന് വേട്ടയാടി എന്നും അദ്ദേഹം പറഞ്ഞു. സപ്ലൈകോയിൽ മരണമണിയെന്നും , സർക്കാർ വിപണിയിൽ ഇടപെടുന്നില്ല. ഓണത്തിന് കിറ്റില്ല, പക്ഷേ തെരഞ്ഞെടുപ്പിന് മുമ്പ് കിറ്റുണ്ടാകും. ഖജനാവിൽ പണമില്ലെന്നും പക്ഷേ വേറൊരു പെട്ടിയിൽ പണം എത്തുന്നുവെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.

Posted inപുസ്തകങ്ങൾ

ആറ്റം ചാരന്‍

ലോകമെങ്ങും വലവിരിച്ചിരുന്ന സോവിയറ്റ് ചാരസംഘത്തിലുള്‍പ്പെട്ട ജര്‍മന്‍കാരനായ ക്ലോസ് ഫുക്‌സിന്റെ നിഗൂഢ ജീവിതത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട നോവല്‍. രണ്ടാം ലോകമഹായുദ്ധം അവസാനിക്കണമെങ്കില്‍ ജര്‍മനി ബോംബുണ്ടാക്കുന്നതിനു മുന്‍പ് അമേരിക്ക ആണവ ബോംബു നിര്‍മാണരഹസ്യം കൈക്കലാക്കണമെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ ഉള്‍പ്പെടെയുള്ളവര്‍ രാഷ്ട്രീയനേതൃത്വത്തെ ബോധ്യപ്പെടുത്തിയിരുന്നു. അതീവരഹസ്യമായി ബോംബുണ്ടാക്കാന്‍ അമേരിക്ക ന്യൂ മെക്‌സിക്കോയില്‍ സുരക്ഷിതമായൊരു താവളമൊരുക്കി. എന്നാല്‍ ആറ്റംബോംബിന്റെ പണിപ്പുരയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരാള്‍ അതിവിദഗ്ധമായി റഷ്യയ്ക്കുവേണ്ടി ചാരപ്പണി ചെയ്യുന്നുണ്ടായിരുന്നു. ഏഴു വന്‍കരകളിലും ചെങ്കൊടി പടരുന്നതു സ്വപ്നംകണ്ട ശാസ്ത്രജ്ഞന്റെയും അയാള്‍ക്ക് കൂട്ടുനിന്ന ചാരവനിതയുടെയും ജീവിതം. ലോകം […]