പോക്സോ കേസിൽ തനിക്കെതിരായ എം വി ഗോവിന്ദന്റെ പരാമർശത്തിൽ നിയമ നടപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മോൻസൻ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് അവിടെ കെ സുധാകരൻ ഉണ്ടായിരുന്നുവെന്ന വാർത്തകളുണ്ടെന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം. എറണാകുളം സിജെഎം കോടതിയിൽ നേരിട്ടെത്തിയാണ് കെ സുധാകരൻ മാനനഷ്ടകേസ് നൽകിയത്.
എംവി ഗോവിന്ദനെതിരെ മാനനഷ്ട കേസുമായി കെപിസിസി പ്രസിഡന്റ്
