ഒരു പുരുഷായുസ്സ് മുഴുവൻ ഉമ്മൻചാണ്ടിയെ വേട്ടയാടി. കാലം അവർക്ക് കണക്ക് നൽകുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഉമ്മൻചാണ്ടിയെ പിന്തുടർന്ന് വേട്ടയാടി എന്നും അദ്ദേഹം പറഞ്ഞു. സപ്ലൈകോയിൽ മരണമണിയെന്നും , സർക്കാർ വിപണിയിൽ ഇടപെടുന്നില്ല. ഓണത്തിന് കിറ്റില്ല, പക്ഷേ തെരഞ്ഞെടുപ്പിന് മുമ്പ് കിറ്റുണ്ടാകും. ഖജനാവിൽ പണമില്ലെന്നും പക്ഷേ വേറൊരു പെട്ടിയിൽ പണം എത്തുന്നുവെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.
ഉമ്മൻചാണ്ടിക്കെതിരെ നടന്നത് വലിയ ഗൂഢാലോചനയാണെന്ന് വിഡി സതീശൻ
