എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും വ്യാപകമായ മഴക്ക് സാധ്യതയെന്നും,മണിക്കൂറില്‍ 55 കിലോ മീറ്റര്‍വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരിൽ കനത്തെ മഴയെ തുടർന്ന് നാല് ദിവസങ്ങൾക്കിടെ 105 വീടുകള്‍ തകർന്നു. വയനാട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയില്‍ മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ 7 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. 58 കുടുംബങ്ങളിലെ 214 പേരെ മാറ്റിപാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
