ബെന്നിച്ചൻ തോമസ് ജൂലൈ 31ന് വിരമിക്കുന്നതോടെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാസിങിനെ വനം മേധാവിയാക്കാൻ മന്ത്രിസഭാ തീരുമാനിച്ചത്.ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സിലക്ഷൻ ബോർഡ് സീനിയറായ രണ്ടുപേരുടെ പാനലാണ് വനം മേധാവി സ്ഥാനത്തേക്ക് ശുപാർശ ചെയ്തിരുന്നത്. ഇതിൽ ഏറ്റവും മുതിർന്ന ഗംഗാസിങിനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.
ഗംഗാസിങ് വനം മേധാവിയാകും
