മണിപ്പുരിനെച്ചൊല്ലി ഇന്നും ഇരുസഭകളും പ്രക്ഷുബ്ധമായി. രാജ്യസഭയില്‍ പ്രതിപക്ഷനേതാവ് സംസാരിക്കുമ്പോള്‍ മൈക്ക് ഓഫാക്കിയെന്ന ആരോപണത്തില്‍ വാക്പോരുണ്ടായി. മണിപ്പുർ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ലോക്സഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി ലഭിച്ചു.പ്രമേയം ചര്‍ച്ച ചെയ്യാനുള്ള തീയതി കക്ഷി നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് സ്പീക്കര്‍ ഓം ബിര്‍ല വ്യക്തമാക്കി.
പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി ലഭിച്ചു
