മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങ് അക്രമികളുമായി ഒത്തുകളിച്ചെന്ന് ബിജെപി എംഎൽഎ ഹയോക്കിപ്പ് ആരോപിച്ചു. മണിപ്പൂരിൽ കലാപം തുടരുന്ന സാഹചര്യത്തിൽ എൻ ബിരേൻ സിങ്ങിനെ മാറ്റണമെന്ന് ഗോത്രവർഗ എംഎൽഎമാർ നിലപാടെടുത്തു. ഇതോടൊപ്പം സംഘർഷം ഉണ്ടാകുമെന്ന ആശങ്കയിൽ മിസോറാമിൽ നിന്നുള്ള മെയ്ത്തെയ് വിഭാഗക്കാരുടെ പലായനം തുടരുകയാണ്. സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനാൽ മിസോറാമിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
എൻ ബിരേൻ സിങ്ങിനെ മാറ്റണമെന്ന് ഗോത്രവർഗ എംഎൽഎമാർ നിലപാടെടുത്തു
