സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും ഉമ്മൻചാണ്ടിയുടെ മകളായി ജീവിക്കാനാണ് ഇഷ്ടമെന്നും അച്ചു ഉമ്മൻ. അപ്പ കഴിഞ്ഞാൽ ചാണ്ടി ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരൻ. മക്കൾ സ്വന്തം കഴിവു കൊണ്ട് രാഷ്ട്രീയത്തിൽ വരണമെന്നായിരുന്നു അപ്പയുടെ നിലപാട്. തന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അവസാനിപ്പിക്കണം എന്നും അച്ചു ഉമ്മന് വ്യക്തമാക്കി. ആദ്യമായിട്ടാണ് ഒരു മാധ്യമത്തിന് മുന്നിലെത്തി അച്ചു ഉമ്മന് തന്റെ നിലപാട് വ്യക്തമാക്കിയത്.
സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് അച്ചു ഉമ്മൻ
