മണിപൂരി കായികതാരങ്ങൾ രാജ്യത്തിന് അഭിമാനനേട്ടം സമ്മാനിച്ചവരാണെന്നും അവരുടെ പരിശീലനം മുടങ്ങരുതെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, താരങ്ങൾക്ക് തങ്ങളുടെ സംസ്ഥാനത്തെ പരിശീലന കേന്ദ്രങ്ങൾ ഉപയോഗിക്കാമെന്നും ഏഷ്യൻ ഗെയിംസിന് അടക്കം പരിശീലന സൗകര്യം നൽകുമെന്നും, തുടർനടപടികൾക്ക് കായികമന്ത്രി ഉദയനിധി സ്റ്റാലിനെ ചുമതലപ്പെടുത്തിയതായും സ്റ്റാലിൻ പറഞ്ഞു.ബോക്സിംഗ് ഇതിഹാസം മേരി കോം, മിരാഭായ് ചാനു എന്നിവരെപ്പോലെ രാജ്യത്തിന്റെ അഭിമാന താരങ്ങളെ സംഭാവന ചെയ്ത സംസ്ഥാനമാണ് മണിപ്പൂര്‍ എന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരി കായികതാരങ്ങളെ ക്ഷണിച്ച് എം.കെ.സ്റ്റാലിൻ
