ഇന്ത്യയുടെ മതനിരപേക്ഷതയ്ക്ക് പകരം ഭൂരിപക്ഷത്തിന്റെ ആശയം അടിച്ചേല്‍പ്പിക്കുന്നതാണ് ഏകീകൃത സിവില്‍ കോഡെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. 2024 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വര്‍ഗീയ ധ്രുവീകരണത്തിനുള്ള ആയുധമാക്കിയാണ് കേന്ദ്രം ഏകീകൃത സിവില്‍ കോഡ് ഉപയോഗിക്കുന്നതെന്ന് പ്രകാശ് കാരാട്ട് വിമര്‍ശിച്ചു. ബിജെപിയെ സംബന്ധിച്ച് ഏക സിവില്‍ കോഡ് തിളയ്ക്കുന്ന ഒരു വിഷയമായി തുടരണം. അതിനാല്‍ അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ലമെന്റില്‍ ഒരു കരട് ബില്‍ വരാന്‍ സാധ്യതയില്ല. ഏകത്വം എന്ന് പറയുന്നതും തുല്യതയും രണ്ടാണ്. തുല്യത ഉറപ്പാക്കാനാണ് എല്ലാ മതവിഭാഗങ്ങളും ശ്രമിക്കേണ്ടതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
തുല്യത ഉറപ്പാക്കാനാണ് എല്ലാ മതവിഭാഗങ്ങളും ശ്രമിക്കേണ്ടതെന്നും പ്രകാശ് കാരാട്ട്
