കൂട്ടബലാത്സംഗക്കേസുകളിൽ നടപടി ഉറപ്പാക്കുമെന്നും താൻ നേരിട്ട് നടപടി നിരീക്ഷിക്കുന്നുണ്ടെന്നും മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരേൻ സിംഗ്. മിസോറാമിലും സംഘർഷ സാധ്യത നിലനില്ക്കുകയാണ്.ഇതിനിടെ മിസോറാമിലുള്ള മെയ്ത്തെയ് വിഭാഗത്തെ സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് മണിപ്പൂരിൽ എത്തിക്കാനുള്ള ആലോചനയുണ്ടെന്നാണ് സൂചന. മെയ്തെയ് വിഭാഗക്കാർ സംസ്ഥാനം വിടണമെന്ന് ചില തീവ്ര സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ വ്യോമ മാർഗ്ഗം ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികളാണ് ആലോചിക്കുന്നത്.
രാജിവയ്ക്കില്ലെന്ന് ആവർത്തിച്ച് എൻ ബിരേൻസിംഗ്
