ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജില്‍ നിന്നും കൂടുതല്‍ ജലം തുറന്നുവിട്ടതോടെ വീണ്ടും അപകടനില കടന്ന് യമുനാ നദിയിലെ ജലത്തിന്റെ അളവ്. ഇന്നു രാവിലെ എട്ടു മണിയോടെയാണ് ജലനിരപ്പ് ഉയര്‍ന്ന് 205.90 മീറ്ററിലെത്തിയത്. വൈകീട്ടോടെ ജല നിരപ്പ് വീണ്ടും ഉയര്‍ന്ന് 206.7 മീറ്ററില്‍ എത്തുമെന്നാണ് കരുതുന്നത്.ഇതോടെ അതീവ ജാഗ്രതയിലാണ് ഡല്‍ഹി സര്‍ക്കാരും. അതേസമയം സര്‍ക്കാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മർലീന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ജാഗ്രതയില്‍ ഡല്‍ഹി സര്‍ക്കാര്‍
