മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സമാധാനം പുനഃസ്‌ഥാപിക്കാൻ ബാധ്യസ്ഥരായവർ തന്നെ കലാപം ആളിക്കത്തിക്കാൻ ശ്രമിക്കുന്നു, മണിപ്പൂർ വിഷയത്തിലെ കേന്ദ്ര സർക്കാരിന്റെ കുറ്റകരമായ മൗനവും സംഘപരിവാർ അജണ്ടയും ശക്തമായി വിമർശിക്കപ്പെടുകയാണ്. വർഗ്ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്നതിനുള്ള ആസൂത്രിത ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണെന്നും മുഖ്യമന്ത്രി
സമയപരിധി പ്രഖ്യാപിച്ച് സർക്കാർ
വിജിലൻസ് നടത്തുന്ന പ്രാഥമിക അന്വേഷണം മുതൽ കേസെടുത്തുള്ള അന്വേഷണം വരെ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ മൂന്നു മാസം മുതൽ 12 മാസം വരെ സമയപരിധി പ്രഖ്യാപിച്ച് സർക്കാർ .ഏതെങ്കിലും സാഹചര്യത്തിൽ ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള സമയം നീട്ടി വാങ്ങണമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഡയറക്ടറുടെ പ്രത്യേക അനുമതിയും ആവശ്യമാണ്. ബുധനാഴ്ചയാണ് ഉത്തരവിറങ്ങിയത്, ഇതിന് ശേഷമുള്ള കേസുകളിലായിരിക്കും സമയപരിധി ബാധകം.
കലാ കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന് നിര്‍ദേശം
വിദ്യാര്‍ത്ഥികളില്‍ നിന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി ലഭിച്ച സാഹചര്യത്തില്‍ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ഇനി മുതൽ സംസ്ഥാനത്തെ സ്കൂളുകളില്‍ കലാ കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന നിര്‍ദേശമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക സര്‍ക്കുലറിലൂടെ പുറത്തിറക്കിയത് . ഈ പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു.
നിർണായക മൊഴി നൽകി വൈഎസ് ശർമിള
മുൻ എംപി വിവേകാനന്ദ റെഡ്ഡി കൊലക്കേസിൽ കുടുംബാംഗങ്ങൾക്കെതിരെ സിബിഐയ്ക്ക് സാക്ഷിമൊഴി നൽകി വൈ എസ് ശർമിള. ബന്ധുവും കടപ്പ എംപിയുമായ അവിനാശ് റെഡ്ഡിക്കും അച്ഛൻ ഭാസ്കർ റെഡ്ഡിക്കുമെതിരെയാണ് ശർമിളയുടെ നിർണായക മൊഴി. കണ്ടെത്തലുകൾക്ക് പിൻബലമായി രഹസ്യ സാക്ഷി മൊഴിയുണ്ടെന്ന് നേരത്തേ സിബിഐ കോടതിയിൽ പറഞ്ഞിരുന്നു.വൈ എസ് രാജശേഖരറെഡ്ഡിയുടെ സഹോദരൻ വിവേകാനന്ദ റെഡ്ഡിയെ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
നടൻ വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തു
നടൻ വിനായകനെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തു.കലൂരിലെ വിനായകന്റെ വീട്ടിലെത്തിയാണ് പൊലീസ് സംഘം ചോദ്യം ചെയ്തത്. എറണാകുളം ടൗൺ നോർത്ത് പൊലീസാണ് വിനായകനെതിരായ പരാതികൾ അന്വേഷിക്കുന്നത്.ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നിർണായക തെളിവായി പൊലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ വിനായകൻ കുറ്റം സമ്മതിച്ചുവെന്നും,പ്രകോപനം കൊണ്ടാണ് അത്തരത്തിൽ ഫേസ്ബുക്കിൽ ലൈവ് നടത്തിയതെന്നുമാണ് വിനായകൻ പോലീസിനോട് പറഞ്ഞിട്ടുള്ളതെന്നാണ് റിപ്പോർട്ട്.
സി. ഷുക്കൂറിനെതിരെ മേല്‍പ്പറമ്പ് പൊലീസ് വ്യാജരേഖ ചമച്ചതിന് കേസെടുത്തു
അഭിഭാഷകനായ സി. ഷുക്കൂറിനെതിരെ മേല്‍പ്പറമ്പ് പൊലീസ് വ്യാജരേഖ ചമച്ചതിന് കേസെടുത്തു.ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കേസിലെ പതിനൊന്നാം പ്രതി മുഹമ്മദ് കുഞ്ഞിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി.ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിനായി വ്യാജരേഖയുണ്ടാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.
സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 22
◾മണിപ്പൂരിലെ അതിക്രമങ്ങളില്‍ പോലീസ് എടുത്ത ആറായിരം കേസുകള്‍ പരിശോധിക്കുമെന്നു കേന്ദ്ര ആഭ്യന്തര വകുപ്പ്. പോലീസ് പക്ഷപാതപരമായാണ് കേസെടുത്തതെന്ന് ആരോപണം നിലവിലിരിക്കേ, സുപ്രീം കോടതി ഇടപെടലിനു തടയിടാനാണ് ഈ നീക്കം. ഇതേസമയം, ഇംഫാലില്‍ മറ്റൊരു ഇരട്ട കൂട്ടബലാല്‍സംഗ കൊലക്കേസ്. കാര്‍വാഷ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന രണ്ടു യുവതികളെ മേയ് നാലിനു ജനക്കൂട്ടം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കേസെടുത്തിരുന്നില്ല. ഇതിനിടെ, മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗിക അതിക്രമം ചെയ്ത സംഭവത്തില്‍ 19 കാരനെകൂടി അറസ്റ്റു ചെയ്തു. ഇതോടെ […]
നാല് കേസുകളിലായി പ്രതിക്ക് മരണം വരെ തടവ്
ഇടുക്കിയിൽ ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസ്സുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് വധ ശിക്ഷ. നാലു കേസുകളിലായി മരണം വരെ തടവും വിധിച്ചു.2021 ഒക്ടോബർ രണ്ടിനു നടന്ന സംഭവത്തിൽ ഇടുക്കി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
പ്രധാനമന്ത്രിക്കെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്
ക്രമസമാധാനനില മുഖ്യമന്ത്രിമാര്‍ ശ്രദ്ധിക്കണമെന്ന മോദിയുടെ പരാമര്‍ശത്തിൽ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിമര്‍ശനം. മണിപ്പുരില്‍ പോകാന്‍ കഴിയുന്നില്ലെങ്കില്‍ പ്രധാനമന്ത്രി യോഗം വിളിച്ച് സ്ഥിതി വിലയിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.രാജസ്ഥാന്റെ വികാരങ്ങളെ പ്രധാനമന്ത്രി മുറിവേല്‍പ്പിച്ചുവെന്നും ഗെലോട്ട് ആരോപിച്ചു.
തമിഴ്‌നാട് സംസ്ഥാന സർക്കാരും വയോധികർക്കുള്ള പ്രതിമാസ പെൻഷൻ ഉയർത്തി
മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ വയോധികർക്കുള്ള പ്രതിമാസ പെൻഷൻ ഉയർത്തി. 1000 രൂപയിൽ നിന്ന് 1200 രൂപയായാണ് പെൻഷൻ തുക ഉയർത്തിയത്. ഇതിന് പുറമെ കലാപം നടക്കുന്ന മണിപ്പൂരിലേക്ക് തമിഴ്നാട്ടിൽ നിന്ന് മന്ത്രിതല സമിതിയെ അയക്കാനും തീരുമാനമായി. മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം മണിപ്പൂരിലുള്ള 4000 തമിഴ്നാട്ടുകാരുടെ സുരക്ഷ വിലയിരുത്തും.
