മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്ന ആഗ്രഹം പ്രതിപക്ഷത്തിനില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ചർച്ച നടത്താൻ ബിജെപി തയ്യാർ, പ്രതിരോധത്തിലാകുക കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടേതല്ലാത്ത വിഷയത്തിൽ മറുപടി പറയണമെന്നാണ് പ്രതിപക്ഷ ആവശ്യം. ക്രമസമാധാന പ്രശ്നത്തിൽ മറുപടി പറയേണ്ടത് ആഭ്യന്തര മന്ത്രിയെന്ന് വി മുരളീധരൻ പറഞ്ഞു. തെറ്റിദ്ധാരണാജനകമായ പ്രചാരണം മുന്നോട്ട് കൊണ്ടുപോകുന്നത് പ്രതിപക്ഷമാണ് എന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്ന ആഗ്രഹം പ്രതിപക്ഷത്തിനില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ
