2024 ഏപ്രിലിൽ കർണാടകയിൽ ഒഴിവ് വരുന്ന നാല് രാജ്യസഭാ സീറ്റുകളിൽ ഒന്നിൽ സോണിയ ഗാന്ധി മത്സരിക്കുമെന്ന് സൂചന. ബംഗളൂരുവിൽ നടന്ന പ്രതിപക്ഷ നേതൃയോഗത്തിന് എത്തിയപ്പോൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. രാജ്യസഭയിൽ എത്തിയാൽ സോണിയ ഗാന്ധിക്ക് 10 ജൻപഥ് വസതിയിൽ തന്നെ കഴിയാനാകും. ആരോഗ്യപ്രശ്നങ്ങൾ മൂലവും സോണിയ ലോക്സഭയിലേക്ക് മത്സരിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കുമെന്നാണ് സൂചന.
രാജ്യസഭാ സീറ്റുകളിൽ ഒന്നിൽ സോണിയ ഗാന്ധി മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്
