Untitled design 2026 09 20T123928.678

ശബരിമലയിൽ അരവണ പ്രതിസന്ധി മണ്ഡലകാലത്തെയും ബാധിക്കുമെന്ന് ആശങ്ക.  ർമാണത്തിലെ മെല്ലെപോക്ക് കൂടിയാണ് ഈ ആശങ്കയ്ക്ക് കാരണം. ഒക്ടോബർ 13 ന് മുൻപ് പ്ലാന്‍റ്  പുനർനിർമാണ ജോലികൾ പൂർത്തിയാകും എന്നായിരുന്നു വിവരം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ജോലികൾ പൂർത്തിയാകാൻ സാധ്യതയില്ല. തുലാമാസ പൂജയ്ക്കും തുടർന്നുള്ള മണ്ഡലകാലത്തും അരവണ പ്രതിസന്ധി തുടർന്നേക്കും. സീസൺ തുടങ്ങുമ്പോൾ 70 ലക്ഷം കരുതൽ ശേഖരം വേണമെന്നായിരുന്നു മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തിൽ തീരുമാനിച്ചത്. മണ്ഡല കാലം തുടങ്ങാൻ ഇനി 55 ദിവസം മാത്രമാണുള്ളത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *