റിപ്പോർട്ടർ കമ്പനിക്ക് നികുതിക്കൊപ്പം പിഴയും ചുമത്തി ജിഎസ്ടി വകുപ്പ്. മെസിയുടെ വരവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ റിപ്പോർട്ടർ കമ്പനി അടയ്ക്കേണ്ടത് 56.32 കോടിയെന്ന് ജിഎസ്ടി വകുപ്പ് വ്യക്തമാക്കി. നികുതി ഇനത്തിൽ -25.78 കോടി, പലിശ- 4.76 കോടി, നികുതി വെട്ടിപ്പിന് 100% പിഴ -25.78 കോടിയുമുൾപ്പെടെ 56.32 കോടിയാണ് അടയ്ക്കാനുള്ളത്. സെപ്റ്റംബർ 21 വരെയുള്ള തിയതി കണക്കാക്കിയാണ് പലിശയും പിഴയും തീരുമാനിച്ചിരിക്കുന്നത്. ഇത് വ്യക്തമാക്കി ആർബിസിക്ക് നോട്ടീസ് നൽകാനൊരുങ്ങുകയാണ് ജിഎസ്ടി വകുപ്പ്.
റിപ്പോർട്ടർ കമ്പനിക്ക് നികുതിക്കൊപ്പം പിഴയും ചുമത്തി ജിഎസ്ടി വകുപ്പ്
