Untitled design 2026 09 22T105738.416

പറവൂർ-ചെറായി റോഡിൽ പാടത്ത് പ്രവർത്തിക്കുന്ന കള്ള് ഷാപ്പിൽ നിന്നും പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾക്കും ഒരു ആൺകുട്ടിക്കും കള്ള് നൽകിയ സംഭവത്തിൽ ഷാപ്പ് ലൈസൻസിക്കും തൊഴിലാളിക്കുമെതിരെ പറവൂർ പോലീസ് കേസെടുത്തു. ഷാപ്പിൽനിന്ന് കള്ള് കുടിച്ച ശേഷം മൂവരും ബസിൽ യാത്ര ചെയ്യുന്നതിനിടെ പെൺകുട്ടികളിലൊരാൾ അമിതമായി ഛർദിക്കുകയും തുടർന്ന് തളർന്നുവീഴുകയും ചെയ്തു. വിവരമറിഞ്ഞ് മുനമ്പം പോലീസ് സ്ഥലത്തെത്തി കുട്ടികളെ ബന്ധുക്കൾക്കൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതമായി കള്ള് കഴിച്ചതാണ് ഛർദിയും മറ്റ് അസ്വസ്ഥതകളും ഉണ്ടാകാൻ കാരണമെന്ന് പരിശോധനയിൽ വ്യക്തമായി. തുടർന്ന് കുട്ടികളുടെ ബന്ധുക്കൾ പറവൂർ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാപ്പ് ലൈസൻസിക്കും ജീവനക്കാരനുമെതിരെ കേസെടുത്തത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *