മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം നടത്തിയ കേസിലെ അഞ്ചാം പ്രതിയായ പത്തൊമ്പതുകാരൻ അറസ്റ്റിൽ. യും ലെം ബാം നുങ്ങ് സിത്തോയി മെയ് തെയ് ആണ് അറസ്റ്റിലായത്. അതോടൊപ്പം മണിപ്പൂരിലെ ലൈംഗികാതിക്രമത്തില്‍ കടുത്ത വിമർശനമാണ് അവിടുത്തെ പ്രബല വിഭാഗമായ നാഗ വിഭാഗം ഉന്നയിക്കുന്നത്. ഇത്തരം കൊടും ക്രൂരത അനുവദിക്കാനാക്കില്ലെന്ന് നാഗ എംഎൽഎമാർ പ്രതികരിച്ചു.സാഹചര്യം നിയന്ത്രണ വിധേയമല്ലെന്നുംം നാളെ ആക്രമിക്കപ്പെടുന്നത് നാഗസ്ത്രീകൾ ആയിരിക്കാം എന്നും എംഎൽഎമാർ പറഞ്ഞു. മെയ്ത്തെയ് കുക്കി കലാപത്തിൽ ഇത് ആദ്യമായാണ് നാഗ വിഭാഗം ശക്തമായ പ്രതികരണം നടത്തുന്നത്.
അഞ്ചാം പ്രതിയായ പത്തൊമ്പതുകാരൻ അറസ്റ്റിൽ
