മണിപ്പൂരിൽ നടക്കുന്ന ബലാല്സംഗക്കൊലകളില് അന്വേഷണവും അറസ്റ്റുമില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കാര്‍വാഷ് സെന്ററില്‍ ജോലി ചെയ്തിരുന്ന രണ്ട് കുക്കി യുവതികളെ മേയ് അഞ്ചിന് കൊലപ്പെടുത്തിയെന്നും ഇതില്‍ 16ന് കേസെടുത്തതല്ലാതെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. അതോടൊപ്പം തോബാലിൽ നാൽപ്പത്തിയഞ്ചുകാരിയെ നഗ്നയാക്കി തീ കൊളുത്തി കൊന്നുവെന്നും മെയ് ഏഴിന് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടുവെന്നും പ്രദേശവാസികൾ പറയുന്നു.
മണിപ്പൂരിൽ ആശങ്കയേറുന്നു
