മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ നാല് പ്രതികളെ 11 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മെയ് നാലിന് നടന്ന സംഭവത്തില്‍ വ്യാഴാഴ്ചയാണ് പ്രതികളെ അറസ്റ്റുചെയ്തത്. സംസ്ഥാനത്ത് ഇന്റര്‍നെറ്റിനുള്ള വിലക്ക് പിന്‍വലിച്ചതിന് പിന്നാലെയാണ് ദൃശ്യം പുറത്ത് വന്നത്. രണ്ട് സ്ത്രീകളോട് പൈശാചികമായ രീതിയില്‍ ആള്‍ക്കൂട്ടം പെരുമാറുന്നതിന്റെ വീഡിയോ രാജ്യമാകെ പ്രചരിച്ചതിന് പിന്നാലെ പൊലീസും ഭരണസംവിധാനങ്ങളും അനങ്ങിതുടങ്ങി. കേസ് രജിസ്റ്റര്‍ ചെയ്ത് 70 ആം ദിവസം ആദ്യ അറസ്റ്റുണ്ടായി. നിലവില്‍ നാല് ആകെ പേരാണ് കസ്റ്റഡിയിലുള്ളത്.
മണിപ്പൂര്‍ കൂട്ടബലാത്സംഗകേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
