തിരുവനന്തപുരം മെട്രോ സിഎംപിയിൽ കെഎംആർഎല്ലിനോട് വിശദീകരണം തേടി സംസ്ഥാന സർക്കാർ. ഓദ്യോഗിക ആശയവിനിമയത്തിന് വിരുദ്ധമായി മാധ്യമവാർത്തകൾ പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് വിശദീകരണം തേടിയത്. തിരുവനന്തപുരം മെട്രോ പദ്ധതിക്കായി സിഎംപി നൽകിയെന്നായിരുന്നു കെഎംആർഎല്ലിനെ ഉദ്ധരിച്ചുള്ള മാധ്യമവാർത്ത. എന്നാൽ എട്ട് മാസത്തിലധികമായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും സിഎംപി പുതുക്കി നൽകിയിരുന്നില്ല. എന്നാൽ പുതുക്കിയ രേഖ നൽകിയെന്ന് കൊച്ചി മെട്രോ കമ്പനി ഒരു വിഭാഗം മാധ്യമവാർത്തകളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിലാണ് ട്രാൻസ്പോർട്ട് വകുപ്പ് വിശദീകരണം ചോദിച്ചത്.
തിരുവനന്തപുരം മെട്രോ സിഎംപിയിൽ കെഎംആർഎല്ലിനോട് വിശദീകരണം തേടി സംസ്ഥാന സർക്കാർ
