ലോകത്തിലെ ഏറ്റവും വലിയ അഡംബര ക്രൂയിസ് കപ്പലാണ് ‘ഐക്കണ്‍ ഓഫ് ദി സീസ്’. ടൈറ്റാനിക്കിനെക്കാള്‍ അഞ്ചിരട്ടി വലുതാണെന്നാണ് ഐക്കണ്‍ ഓഫ് ദി സീസ് നിര്‍മ്മാതാക്കളായ റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണലിന്റെ അവകാശവാദം. 1,200 അടി നീളവും രണ്ടര ലക്ഷം ടണ്‍ ഭാരവുമുണ്ട്. 20 നിലകളുണ്ട്. ആറ് റെക്കോര്‍ഡ് സ്ലൈഡുകളുള്ള കടലിലെ ഏറ്റവും വലിയ വാട്ടര്‍ പാര്‍ക്കുകളിലൊന്നാണ് കപ്പല്‍. പ്രഷര്‍ ഡ്രോപ്പ് സംവിധാനത്തോടൊപ്പം കപ്പല്‍ കയറാന്‍ ഏറ്റവും ഉയരമുള്ള വാട്ടര്സ്ലൈഡും ഇതിലുണ്ട്. ഫ്രീഫാള്‍ വാട്ടര്‍ സ്ലൈഡ് തുറക്കുന്ന ആദ്യത്തെ ക്രൂയിസാണിത്. പതിനഞ്ചിലധികം ആക്റ്റിവിറ്റി സെന്ററുകളും ലൈവ് മ്യൂസിക് വേദികളും വൈവിധ്യമാര്‍ന്ന 20 വ്യത്യസ്ത റസ്റ്റോറന്റുകളും ബാറുകളുമെല്ലാം കപ്പലിലുണ്ട്. 7600 പേര്‍ക്ക് ഈ ആഡംബര കപ്പലില്‍ യാത്ര ചെയ്യാം. അവധിക്കാല ഉല്ലാസ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ കപ്പലാണെന്ന് അവകാശപ്പെടുന്ന റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണല്‍ അടുത്ത വര്‍ഷം ഈ കപ്പലില്‍ ഉല്ലാസ യാത്ര ഒരുക്കുകയാണ്. ഏഴു രാപകലുകള്‍ ഉള്‍ക്കൊള്ളുന്ന യാത്ര ഫ്ലോറിഡയിലെ മിയാമിയില്‍ ആരംഭിക്കും. ഒരാള്‍ക്ക് രണ്ടു ലക്ഷം രൂപ മുടക്കിയാല്‍ മതിയാകും. ഓണ്‍ലൈനിലൂടെയാണു ടിക്കറ്റ് ബുക്കിംഗ്.
ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍
