ഇന്ത്യയില്‍ എത്തിച്ച ചീറ്റകളില്‍ ഭൂരിഭാഗവും ചാകുന്നത് പ്രൊജക്ട് ചീറ്റ പദ്ധതിയുടെ പരാജയമാണ് സൂചിപ്പിക്കുന്നതെന്നും ഇത് അഭിമാന പ്രശ്നമാക്കി മാറ്റരുതെന്നും ജസ്റ്റിസുമാരായ ബി.ആര്.ഗവായ്, ജെ.ബി. പര്‍ദിവാല, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.ചീറ്റകളെ കൂട്ടത്തോടെ ഒന്നിച്ചു പാര്‍പ്പിക്കുന്നത് എന്തിനാണെന്നും എന്തുകൊണ്ട് മറ്റൊരു ആവാസവ്യവസ്ഥ നിര്‍മിച്ച് ചീറ്റകളെ മാറ്റിപ്പാര്‍പ്പിച്ചുകൂടെന്നും ബെഞ്ച് നിരീക്ഷിച്ചു.എന്നാല്‍ സ്വാഭാവിക പരിതസ്ഥിതിയില്‍ നിന്ന് മാറുമ്പോള്‍ ചീറ്റകള്‍ ചാവുന്നത് സ്വാഭാവികമാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
ചീറ്റകൾ ചാകുന്നത് പ്രൊജക്ട് ചീറ്റ പദ്ധതിയുടെ പരാജയമെന്ന് സുപ്രീം കോടതി
