വടക്കൻ കേരള തീരത്ത് ഇന്ന് (ജൂലൈ 20), വെള്ളി (ജൂലൈ 21), തിങ്കൾ (ജൂലൈ 24) ദിവസങ്ങളിലും, കേരള തീരത്ത് ശനി (ജൂലൈ 22), ഞായർ (ജൂലൈ 23) ദിവസങ്ങളിലും, കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 24 വരെയും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ജൂലൈ 24 വരെ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്
