അഹമ്മദാബാദിലെ ഗാന്ധിനഗർ റോഡിലെ മേൽപ്പാലത്തിൽ ഇന്നലെ അർധരാത്രിയാണ് സംഭവം.ഒരു കാർ ടെമ്പോയുമായി കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചിരുന്നു. ഈ അപകട സ്ഥലത്ത് ഓടിക്കൂടിയ ആളുകൾക്കിടയിലേക്ക് മറ്റൊരു കാർ അതിവേഗം പാഞ്ഞു കയറുകയായിരുന്നു. അപകടത്തിൽ 9 പേർ മരിച്ചു. 13 പേർക്ക് ഗുരുതരമായി പരിക്കേറ്റു മരിച്ചവരിൽ രണ്ടു പൊലീസുകാരും ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ട്.
അഹമ്മദാബാദിൽ കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി 9 മരണം
