ഇന്നലെ രാത്രിയോടെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി വന്നയാളെ ദേഹത്ത് മുറിവുകൾ കണ്ടതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചു തുടർന്ന് അക്രമാസക്തനാവുകയായിരുന്നു. ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകർത്തു കൈയ്യിൽ ചില്ലുകഷണവുമായി അക്രമാസക്തനായി നിന്ന ഇയാളെ പൊലീസുകാരും സുരക്ഷാ ജീവനക്കാരും ചേർന്ന് കീഴ്പ്പെടുത്തുകയായിരുന്നു.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രതിയുടെ പരാക്രമം
