ലൈഫ് മിഷന് കേസില്‍ ജാമ്യം തേടിയുള്ള വാദത്തിനിടെയാണ് എം ശിവശങ്കര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാത്തത് എന്തെന്ന് ജസ്റ്റീസ് എം എം സുന്ദരേഷ് ഉന്നയിച്ചത് . ശിവശങ്കറിന്റെ ആരോഗ്യം ക്ഷയിക്കുകയാണെന്നും ചികില്‍സ വേണമെന്നും ശിവശങ്കറിന് വേണ്ടി ഹാജരായ അഡ്വ ജയദീപ് ഗുപ്ത് വാദിച്ചു. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് സൗകര്യങ്ങളില്ലെന്നായിരുന്നു ശിവശങ്കറിന്റെ അഭിഭാഷകന്റെ മറുപടി. ഇതിനെയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നില്ലേ എന്നിട്ട് സര്‍ക്കാര്‍ ആശുപത്രി മോശമാണ് എന്നാണോ പറയുന്നതെന്ന് കോടതി ചോദിച്ചു.
സര്‍ക്കാരാശുപത്രിയിലെ ചികില്‍സ നിരസിച്ചതിനെതിരെ സുപ്രീംകോടതി
