ഗുജറാത്തിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്ക ഭീതി ഉയർന്നു. ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിലും തെക്കൻ ഗുജറാത്തിലുമാണ് ഒരു ദിവസത്തിനിടെ അതിശക്തമായ നിലയിൽ മഴ പെയ്തത്.പല ജില്ലകളിലും പ്രളയ സമാനമായ സാഹചര്യമാണ് കഴിഞ്ഞ 18 മണിക്കൂറിനിടെ പെയ്ത മഴയിൽ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് അണക്കെട്ടുകൾ ഭൂരിഭാഗവും വെള്ളം നിറഞ്ഞ നിലയിലാണെന്നും റിപ്പോർട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും പലയിടങ്ങളിലും എത്തിയിട്ടുണ്ട്.
ഗുജറാത്തിൽ കനത്ത മഴ
