പ്രിയ നേതാവ് ഉമ്മൻ ചാണ്ടിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ജനങ്ങൾ റോഡിന് ഇരുവശത്തും തിങ്ങി നിറഞ്ഞതോടെ വിലാപയാത്ര മന്ദഗതിയിലാണ് മുന്നോട്ട് നീങ്ങുന്നത്. വിലാപയാത്ര കോട്ടയത്തെത്താൻ രാത്രിയാകുമെന്നാണ് കരുതുന്നത്. അതോടൊപ്പം പകരം വെക്കാനില്ലാത്ത ആളാണ് ഉമ്മൻചാണ്ടിയെന്നും ഞാനൊക്കെയാണ് പോകുന്നതെങ്കിൽ പകരം എത്രയോ ആളുകൾ വരും. ഉമ്മൻചാണ്ടിക്ക് പകരം വെക്കാനാളില്ല. ഞങ്ങളാരും അതിന് പറ്റുന്നവരല്ല. നമുക്കാർക്കും പറ്റില്ല, ഒരാൾക്കും പറ്റില്ല. എത്ര ശ്രമിച്ചാലും കഴിയില്ല. ഞങ്ങളെല്ലാം ശ്രമിച്ചുനോക്കിയതാണ് പണ്ട്. അത് അദ്ദേഹത്തിന് മാത്രമേ കഴിയൂ എന്ന് വിഡി സതീശൻ. ഉമ്മൻ ചാണ്ടിയുടെ ഭൗതീകശരീരത്തെ അനുഗമിക്കവെയാണ് വിഡി സതീശൻ ഇപ്രകാരം പറഞ്ഞത്.
ഉമ്മൻ ചാണ്ടിക്ക് പകരം വെക്കാൻ ആരാണുള്ളതെന്ന് വിഡി സതീശൻ
