പ്രത്യേക ലക്ഷ്യം വച്ചാണ് ബിജു പ്രഭാകറിന്റെ നീക്കമെന്നും കാര്യങ്ങൾ സസൂഷ്മം നിരീക്ഷിച്ച ശേഷം മാത്രം പ്രതികരിച്ചാൽ മതിയെന്നുമാണ് യൂണിയനുകളുടെ തീരുമാനം. തുടർച്ചയായ രണ്ടാം ദിവസവും കെഎസ്ആർടിസി സിഎംഡിയുടെ രൂക്ഷ വിമർശനം കേൾക്കേണ്ടി വന്നതോടെ കരുതലോടെയാണ് ട്രേഡ് യൂണിയനുകൾ. പ്രതിസന്ധിയിലായ ശമ്പള വിതരണം കാര്യക്ഷമമാക്കാനുള്ള നടപടികൾ എങ്ങും എത്തിയിട്ടില്ല. രണ്ടാം ഗഡു ശമ്പളം നീളുന്നതിനൊപ്പം ഓണം അലവൻസ് ഉൾപ്പെടെ മുടങ്ങും എന്ന സ്ഥിതിയിലാണ് നിലവില്‍ കാര്യങ്ങൾ ഉള്ളത്.
കരുതലോടെ ട്രേഡ് യൂണിയനുകൾ
