ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ നിലപാട് വ്യക്തമാക്കി ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. ബിജെപി ലക്ഷ്യം വർഗീയ ധ്രൂവീകരണമാണെന്നും യുസിസി അതിന് മൂർച്ച കൂട്ടാനുള്ള ആയുധമാണെന്നും യെച്ചൂരി കോഴിക്കോട്ട് സെമിനാർ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. യുസിസി ഭരണഘടനയിലെ നിർദ്ദേശക തത്വം മാത്രമാണ്. യുസിസി ഇപ്പോൾ ആവശ്യമില്ലെന്നാണ് മുൻ നിയമ കമ്മീഷൻ പറഞ്ഞത്. ആ നിലപാടിനെ സിപിഎം അംഗീകരിക്കുന്നുവെന്നും ജനറൽ സെക്രട്ടറി വ്യക്തമാക്കി.
സിപിഎം സെമിനാറിൽ നിലപാട് വ്യക്തമാക്കി ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി
