എസ്എൻസി ലാവ്ലിൻ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിൽ. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് ഇനി കേസ് പരിഗണിക്കുക. മുപ്പതിലേറെ തവണ മാറ്റിവെച്ച കേസ് ഈ മാസം 18 ന് സുപ്രീംകോടതി പരിഗണിക്കും. നേരത്തെ ജസ്റ്റിസ് സി.ടി രവികുമാർ പിൻമാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്. ഹൈക്കോടതിയിൽ താൻ ഈ കേസിൽ വാദം കേട്ടിരുന്നുവെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി.ടി രവികുമാർ പിൻമാറിയത് . മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം കോടതി യിലുള്ളത്.
എസ്എൻസി ലാവ്ലിൻ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിൽ
