കോഴിക്കോട് ട്രേഡ് സെന്ററില്‍ വൈകീട്ട് 4 മണിക്ക് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി സെമിനാർ ഉദ്ഘാടനം ചെയ്യും. ഏകസിവിൽ കോഡ് വിഷയത്തിൽ കേരളത്തില്‍ സിപിഎം നേതൃത്വത്തില്‍ നടക്കുന്ന ആദ്യ സെമിനാറാണിത്. പൗരത്വ വിഷയത്തിനു സമാനമായ രീതിയില്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന സെമിനാറില്‍ വിവിധ മത സാമുദായിക നേതാക്കളും ഇടതു മുന്നണിയിലെ ഘടകകക്ഷി നേതാക്കളും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
ഏക സിവിൽ കോഡ് വിഷയത്തില്‍ സിപിഎം സെമിനാര്‍ ഇന്ന്
