മൂന്നാർ പഞ്ചായത്ത് ഭരണം വീണ്ടും എൽഡിഎഫിന്. സിപിഐ അംഗം ജ്യോതി സതീഷ് കുമാർ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ജ്യോതി സതീഷ്കുമാർ തെരഞ്ഞെടുക്കപ്പെട്ടത് നറുക്കെടുപ്പിലൂടെയാണ്.പ്രസിഡന്റായിരുന്ന സി.പി.ഐ. അംഗം പ്രവീണ രവികുമാർ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ ഉമ്മർ ഫാറൂഖ് ആയിരിക്കും വരണാധികാരി. ഇതിനിടെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് 11 കോൺഗ്രസ് അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
മൂന്നാർ പഞ്ചായത്ത് ഭരണം വീണ്ടും എൽഡിഎഫിന്
