Posted inവിനോദം

‘വാലിബനി’ലെ മോഹന്‍ലാലിന്റെ ഇന്‍ട്രൊ രംഗത്തില്‍ തിയറ്റര്‍ കുലുങ്ങും!

‘മലൈകോട്ടൈ വാലിബനി’ലെ മോഹന്‍ലാലിന്റെ ഇന്‍ട്രൊ രംഗം കാണിക്കുമ്പോള്‍ തിയറ്റര്‍ കുലുങ്ങുമെന്ന് സംവിധായകന്‍ ടിനു പാപ്പച്ചന്‍. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കുവാന്‍ തനിക്ക് അനുവാദമില്ലെന്നും ആദ്യദിനം തിയറ്ററിന് പുറത്ത് നിന്നു ആസ്വദിക്കണമെന്നാണ് ആഗ്രഹമെന്നും ടിനു പാപ്പച്ചന്‍ പറഞ്ഞു. മോഹന്‍ലാലിന്റെ ഇന്‍ട്രൊ സീനില്‍ തിയറ്റര്‍ കുലുങ്ങുന്നത് കാണാനാണ് താന്‍ ചിത്രം പുറത്തുനിന്നു കാണാമെന്ന് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചീഫ് അസോഷ്യേറ്റ് ഡയറക്ടറാണ് ടിനു. ‘മലൈക്കോട്ടൈ വാലിബനി’ല്‍ ഗുസ്തിക്കാരനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഹരീഷ് […]

Posted inഓട്ടോമോട്ടീവ്

ഫ്രോങ്‌സിന്റെ സിഎന്‍ജി പതിപ്പുമായി മാരുതി സുസുക്കി

ഫ്രോങ്‌സിന്റെ സിഎന്‍ജി പതിപ്പുമായി മാരുതി സുസുക്കി. രണ്ടു വകഭേദങ്ങളിലായി പുറത്തിറങ്ങിയ ഫ്രോങ്‌സിന്റെ സിഗ്മ പതിപ്പിന് 8.41 ലക്ഷം രൂപയും ഡെല്‍റ്റ പതിപ്പിന് 9.27 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. സമാന പെട്രോള്‍ വകഭേദത്തേക്കാള്‍ 95000 രൂപ അധികമാണ് സിഎന്‍ജി പതിപ്പിന്. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്. 77.5 പിഎസ് കരുത്തും 98.5 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. 1 ലീറ്റര്‍ എന്‍ജിന്‍ 100 എച്ച്പി കരുത്തും 147.6 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോള്‍ 1.2 ലീറ്റര്‍ എന്‍ജിന്‍ […]

Posted inപുസ്തകങ്ങൾ

ഹോം വര്‍ക്ക്

ഒരു കുഗ്രാമത്തിലുള്ള സ്‌കൂളില്‍, പട്ടാപ്പകല്‍ നടക്കുന്ന, ഒരദ്ധ്യാപകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നോവലിന്റെ ഇതിവൃത്തം. തുടക്കം മുതല്‍ ഉദ്വേഗം ജനിപ്പിച്ച് വായനക്കാരെ പിടിച്ചിരുത്തുന്ന മാന്ത്രികത ഈ നോവലിനുണ്ട്. ഹോം ഒരു ഡസനിലധികം ബെസ്റ്റ് സെല്ലര്‍ നോവലുകള്‍ സൃഷ്ടിച്ച രാജീവ് ശിവശങ്കറിന്റെ ‘ഹോംവര്‍ക്ക്’ എന്ന ക്രൈംത്രില്ലര്‍ നോവല്‍ ഏതു പ്രായത്തിലുള്ള വായനക്കാരെയും രസിപ്പിക്കുമെന്നുറപ്പാണ്. ‘ഹോം വര്‍ക്ക്’. രാജീവ് ശിവശങ്കര്‍. മനോരമ ബുക്‌സ്. വില 290 രൂപ.  

Posted inആരോഗ്യം

യുവതികളില്‍ ഹൃദ്രോഗനിരക്ക് ഉയരുന്നതായി റിപ്പോര്‍ട്ട്

ജീവിതശൈലിയുമായി ബന്ധപ്പെട്ട പല ഘടകങ്ങള്‍ മൂലം ചെറുപ്പക്കാരില്‍, പ്രത്യേകിച്ച് യുവതികളില്‍ ഹൃദ്രോഗനിരക്ക് ഉയരുകയാണെന്ന് റിപ്പോര്‍ട്ട്. 35നും 54നും ഇടയിലുള്ള പ്രത്യുത്പാദന ഘട്ടത്തിലുള്ള യുവതികളില്‍ ഹൃദ്രോഗസാധ്യത ഉയരുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. ഇതില്‍ ഒന്നാമത്തേതാണ് പുകവലി. പുകവലി നല്ല കൊളസ്‌ട്രോള്‍ അഥവാ ഹൈ ഡെന്‍സിറ്റി ലിപോപ്രോട്ടീന്റെ തോത് കുറയ്ക്കും. ഇതുമൂലം ശരീരത്തില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ട് രക്തത്തിന്റെ കട്ടി വര്‍ധിപ്പിച്ച് രക്തധമനികളുടെ ഭിത്തികള്‍ക്ക് കേട് വരുത്തും. പുരുഷന്മാരായ പുകവലിക്കാരെ അപേക്ഷിച്ച് സ്ത്രീകളായ പുകവലിക്കാരില്‍ ഹൃദ്രോഗ സാധ്യത 25 ശതമാനം അധികമാണ്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തിൽ അടുത്ത 2 ദിവസം വ്യാപകമായ മഴയ്ക്കു സാധ്യത

തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നതും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതചുഴി രൂപപ്പെടാനും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് . ഇത് പ്രകാരം കേരളത്തിൽ അടുത്ത 2 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനം ആവശ്യപ്പെട്ടാൽ വികസനത്തിനായി സഹകരിക്കുമെന്ന് ഇ ശ്രീധരൻ

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഹൈ സ്പീഡ് റെയിൽവേ ചർച്ച നടത്തിയിരുന്നുവെന്ന് ഇ ശ്രീധരൻ. കെ-റെയിലുമായി ബന്ധപ്പെട്ട് നൽകിയ നിർദ്ദേശങ്ങളിൽ സർക്കാരിൽ നിന്നും മറുപടി ലഭിച്ചിട്ടില്ലെന്നും , പദ്ധതി കേരളത്തിന് ആവശ്യമാണ്. ചീഫ് മിനിസ്റ്ററുടെ അറിവോടെയാണ് കെ വി തോമസ് വന്നത്. സംസ്ഥാനം ആവശ്യപ്പെട്ടാൽ വികസനത്തിനായി സഹകരിക്കും. അതിന് രാഷ്ട്രീയം നോക്കില്ല.ഇന്ത്യൻ റെയിൽവെയോ ഡെൽഹി മെട്രോയോ ഇതിന്റെ നിർമ്മാണം നടത്തണം. മുഖ്യമന്ത്രിയെ കാണാൻ തയ്യാറാണെന്നും ശ്രീധരൻ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കാട്ടാനയെ കൊന്നു കുഴിച്ചുമൂടിയതായി സംശയം

തൃശ്ശൂർ ജില്ലയിലെ ചേലക്കരക്കടുത്ത് മുള്ളൂർക്കര വാഴക്കോടാണ് സംഭവം മണ്ണിനടിയിൽ നിന്ന് പുറത്തെടുത്ത ആനയുടെ അസ്ഥികൂടത്തിൽ ഒരു കൊമ്പ് മാത്രമാണ് കിട്ടിയതെന്ന് വെറ്ററിനറി സർജൻ. ഒരു കൊമ്പ് മുറിച്ചെടുത്തതാണെന്നും കുഴിച്ചിട്ടാലും ദ്രവിക്കാത്തതാണ് ആനക്കൊമ്പെന്നും അദ്ദേഹം വ്യക്തമാക്കി. ജഡം കണ്ടെത്തിയ റബ്ബർ എസ്റ്റേറ്റിന്റെ ഉടമ മണിയഞ്ചിറ റോയ് ഒളിവിലാണ്.ആന ചരിഞ്ഞാൽ വനം വകുപ്പിനെ അറിയിക്കേണ്ടതാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. ആനയെ കൊലപ്പെടുത്തിയതാണെങ്കിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ധനവകുപ്പ് 30 കോടി തന്നാലും പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് കെഎസ്ആര്‍ടിസി എംഡി

ചില ഉദ്യോഗസ്ഥർ മുൻഗണന നൽകാത്തതാണ് ഈ മാസത്തെ ശമ്പളം വൈകാൻ കാരണമെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍. ധനവകുപ്പ് 30 കോടി തന്നാലും പ്രശ്നം പരിഹരിക്കാൻ കഴിയില്ല .പകുതി ശമ്പളം കൊടുക്കാൻ 39 കോടി വേണം.ബാക്കി തുകക്ക് എന്തു ചെയ്യണമെന്ന് അറിയില്ല.ശമ്പളം മുടങ്ങുന്നത് ദുഃഖകരമായ അവസ്ഥയാണ്. കോടതിയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ ബോധ്യ പ്പെടുത്തും.ഒന്നും ഒളിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ വൈകിയതിൽ ഇന്നലെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിവാഹത്തലേന്ന് അച്ഛൻ കൊല്ലപ്പെട്ട ശ്രീലക്ഷ്മി വിവാഹിതയായി

ചെറുമയ്യൂർ സ്വദേശി വിനുവാണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്. ശിവഗിരി ശാരദാ മഠത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. നേരത്തെ ഈ വിവാഹം നിശ്ചയിച്ച ദിവസത്തിന്റെ തലേന്ന് രാത്രിയാണ് ശ്രീലക്ഷ്മിയുടെ അച്ഛൻ രാജുവിനെ നാലംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്തിയത്.വിനുവിന്റെ കുടുംബം മുൻകൈയെടുത്താണ് മാറ്റിവച്ച വിവാഹം ശാരദാമഠത്തിൽ വച്ച് നടത്തിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചന്ദ്രയാൻ മൂന്ന് വിക്ഷേപണം ഇന്ന്

ഇന്ന് ഉച്ചയ്ക്ക് 2.35നാണ് ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. വിക്ഷേപണ വാഹനമായ എൽവിഎം 3 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ സജ്ജമായി നിൽക്കുകയാണ്.കൗണ്ട് ഡൗൺ പതിനാറ് മണിക്കൂർ പിന്നിട്ടു.ചന്ദ്രയാൻ രണ്ടിന് സാധിക്കാതെ പോയത് ചന്ദ്രയാൻ മൂന്നിന് സാധിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഐഎസ്ആർഒ.