‘മലൈകോട്ടൈ വാലിബനി’ലെ മോഹന്‍ലാലിന്റെ ഇന്‍ട്രൊ രംഗം കാണിക്കുമ്പോള്‍ തിയറ്റര്‍ കുലുങ്ങുമെന്ന് സംവിധായകന് ടിനു പാപ്പച്ചന്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കുവാന്‍ തനിക്ക് അനുവാദമില്ലെന്നും ആദ്യദിനം തിയറ്ററിന് പുറത്ത് നിന്നു ആസ്വദിക്കണമെന്നാണ് ആഗ്രഹമെന്നും ടിനു പാപ്പച്ചന് പറഞ്ഞു. മോഹന്‍ലാലിന്റെ ഇന്‍ട്രൊ സീനില്‍ തിയറ്റര്‍ കുലുങ്ങുന്നത് കാണാനാണ് താന്‍ ചിത്രം പുറത്തുനിന്നു കാണാമെന്ന് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചീഫ് അസോഷ്യേറ്റ് ഡയറക്ടറാണ് ടിനു. ‘മലൈക്കോട്ടൈ വാലിബനി’ല്‍ ഗുസ്തിക്കാരനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഹരീഷ് പേരടി, മണികണ്ഠന് ആചാരി, ബംഗാളി നടി കഥാ നന്ദി, മനോജ് മോസസ്, ഡാനിഷ് സേഠ്, സൊണാലി കുല്‍ക്കര്‍ണി, രാജീവ് പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വിദേശ താരങ്ങളടക്കമുള്ളവര്‍ സിനിമയില്‍ അണിനിരക്കുന്നുണ്ട്. ഷിബു ബേബി ജോണിന്റെ ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മൊണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പി.എസ്.റഫീഖിന്റേതാണ് തിരക്കഥ.
‘വാലിബനി’ലെ മോഹന്‍ലാലിന്റെ ഇന്‍ട്രൊ രംഗത്തില്‍ തിയറ്റര്‍ കുലുങ്ങും!
