ചില ഉദ്യോഗസ്ഥർ മുൻഗണന നൽകാത്തതാണ് ഈ മാസത്തെ ശമ്പളം വൈകാൻ കാരണമെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍. ധനവകുപ്പ് 30 കോടി തന്നാലും പ്രശ്നം പരിഹരിക്കാൻ കഴിയില്ല .പകുതി ശമ്പളം കൊടുക്കാൻ 39 കോടി വേണം.ബാക്കി തുകക്ക് എന്തു ചെയ്യണമെന്ന് അറിയില്ല.ശമ്പളം മുടങ്ങുന്നത് ദുഃഖകരമായ അവസ്ഥയാണ്. കോടതിയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ ബോധ്യ പ്പെടുത്തും.ഒന്നും ഒളിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ വൈകിയതിൽ ഇന്നലെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
ധനവകുപ്പ് 30 കോടി തന്നാലും പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് കെഎസ്ആര്‍ടിസി എംഡി
